News

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ

ബെല്ലെസ മാഗസിൻ സംഘടിപ്പിച്ച ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023 തൃശൂർ ശോഭ സിറ്റി മാളിൽ ഒക്ടോബർ 21 ന് നടന്നു. ബാംഗ്ലൂർ,മുംബൈ,ചെന്നൈ, കേരള എന്നീവിടങ്ങളിൽ നിന്നുള്ള 36 സൂപ്പർ മോഡലുകൾ പ്രശസ്ത കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സിന്റെ പരിശീലനത്തിൽ അലങ്കാര, ലൈഫ്സ്റ്റൈൽ, കച്ചിന, ശ്വേത നന്ദകുമാർ, ഗീതുസ് ഗ്രാവിറ്റി, വിഹാന ഫാഷൻ സ്റ്റൈൽ എന്നീ ഡിസൈനർമാരുടെ പുതുപുത്തൻ കോസ്റ്യൂമുകളുടെ കളക്ഷൻ റാംപിൽ വിസ്മയം തീർത്തു . കല-സാംസ്കാരിക മേഖലയിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ബെല്ലെസ മാഗസിൻ ഫാഷൻ […]

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ Read More »

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരുക്ക്

വിലായത്ത് ബുദ്ധ യുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരുക്കേറ്റു .മറയൂരിൽ സംഘടന ചിത്രീകരണ സമയത്താണ് അപകടം സംഭവിച്ചത് .കൊച്ചിയിലെ സ്വകാര്യാ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് .ശസ്ത്രക്രിയ ഇന്ന് നടത്തും.ഡബിൾ മോഹനൻ എന്ന കുപ്രസിദ്ധ ചന്ദനകൊള്ളക്കാരനായി പ്രിത്വിരാജും ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവർ ആയി അഭിനയിച്ച കോട്ടയം രമേശനും മുഖ്യ കഥാപാത്രവുമാണ്. ചന്ദന മരങ്ങളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന മറയൂരിൽ 2022 ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങിയിരുന്നു .നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരുക്ക് Read More »

തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു -മമ്മൂട്ടി

തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ തന്റെ ഗുരുവായ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു എന്ന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി.ഒരു മകനായോ സഹോദരനായോ ഗുരുവായോ പിതാവായോ ഏതുതരത്തിൽ വേണമെങ്കിലും ഇടപഴകാവുന്ന വ്യക്തിയാണ് എം.ടി എന്ന് മമ്മൂട്ടി പറയുന്നു. നവതിയാഘോഷിക്കുന്ന എം ടി വാസുദേവൻനായരെ ആദരിക്കാനായി തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച ‘സാദരം’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതെല്ലാം പറഞ്ഞത്. എം.ടി തനിക്ക് ഗുരുതുല്യൻ ആണെന്നും,അദ്ദേഹം മായുള്ള തന്റെ അടുപ്പം വിശദീകരിക്കാൻ കഴിയാത്തതുമാണ്. എം.ടി അറിയാതെ അദ്ദേഹത്തിന്റെ

തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു -മമ്മൂട്ടി Read More »

ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’നു  വേണ്ടി ഒടിടി കൾക്കിടയിൽ വമ്പൻ മത്സരം 

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ജവാൻ. തമിഴകത്തിന്റെ പ്രിയ യുവസംവിധായകൻ ആറ്റ്‌ലിയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഒടിടി  സേവനദാതാക്കൾ തമ്മിൽ കിടഞ്ഞ മത്സരത്തിലാണ്. കിങ് ഖാനൊപ്പം വിജയ് സേതുപതി, നയൻ താര,  സഞ്ജയ് ദത്ത്, സുനിൽ ഗ്രോവർ തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരും അണിനിരക്കുന്നുണ്ട്. ദീപിക പദുക്കോണും ജവാനിൽ അതിഥി  വേഷത്തിൽ എത്തുന്നുണ്ട്.

ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’നു  വേണ്ടി ഒടിടി കൾക്കിടയിൽ വമ്പൻ മത്സരം  Read More »

മമ്മൂട്ടി–ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ചിത്രീകരണം പൂർത്തിയായി.

മമ്മൂട്ടി–ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ചിത്രീകരണം പൂർത്തിയായി.മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണു മറ്റ് പ്രധാന അഭിനേതാക്കള്‍ 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ്

മമ്മൂട്ടി–ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ചിത്രീകരണം പൂർത്തിയായി. Read More »

famous script writer john poaul passed away.

പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (John Paul) അന്തരിച്ചു

പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (John Paul) അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ

പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (John Paul) അന്തരിച്ചു Read More »

Bheeshma Parvam Trailer | Mammootty | Amal Neerad

മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവം ട്രെയിലർ പുറത്തിറങ്ങി.

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയെ നായകനാകുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറിൽ കാണാം.ട്രെയ്‌ലറിന്റെ ആകര്‍ഷണം മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി അർധരാത്രിയിൽ റിലീസ് ചെയ്യുകയായിരുന്നു. 15 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്

മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവം ട്രെയിലർ പുറത്തിറങ്ങി. Read More »

KPAC LAlitha passed away

മലയാളത്തിന്റ്റെ സ്വന്തം KPAC ലളിത വിടവാങ്ങി.

മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അതുകൊണ്ടാണ് അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും. കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവും തുടങ്ങാത്തവയും ഉണ്ട്. ജീവിതവും അഭിനയവും കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ടാവാം ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെപ്പോലും വളരെ സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്ക് കഴിഞ്ഞത്. ”ദൈവം എന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് കൂടുതല്‍ വേദനകള്‍ എനിക്ക് നല്‍കുന്നത്.” എന്ന് ലളിത പല അഭിമുഖങ്ങളിലും പറയാറുണ്ടായിരുന്നു.കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സംവിധായകര്‍ ലളിതയെത്തേടിവന്നു. പകരംവെക്കാനാവാത്തതരത്തില്‍

മലയാളത്തിന്റ്റെ സ്വന്തം KPAC ലളിത വിടവാങ്ങി. Read More »

Miss Trans Global 2021 - Sruthy Sithara

മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ആയി മലയാളിയായ ശ്രുതി സിതാര.

മിസ് ട്രാൻസ് ​ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മലയാളി ട്രാൻസ് വനിത ശ്രുതി സിത്താരയുടെ വാക്കുകൾ “അവ​ഗണിച്ചവർപോലും ഇന്ന് എന്റെ നേട്ടത്തിൽ അഭിമാനംകൊള്ളുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു’….. ഒരുപാട് അവഗണനകളും അവഹളേനവുമൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് ശ്രുതി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.മിസ് ട്രാന്‍സ് ഗ്ലോബല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആദ്യ സീസണ്‍ 2020ലാണ് തുടങ്ങിയത്. രണ്ടാം ഘട്ടത്തിലാണ് വിജയപ്പട്ടം കരസ്ഥമാക്കിയത്. പതിനാറ് മത്സരാര്‍ത്ഥികളാണ് ഉണ്ടാവുക. അതില്‍ നിന്നായിരുന്നു ജയം. രാജ്യത്തിന്

മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ആയി മലയാളിയായ ശ്രുതി സിതാര. Read More »

Actor Nedumudi Venu (73) passed away.

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു.

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. മഹാ നടന് വിട. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. Read More »