പൊന്നിയിൻ സെൽവൻ 2;സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി

പൊന്നിയിൻ സെൽവൻ 2 ന്റെ പ്രചാരണത്തിനായി വ്യാഴാഴ്ച താരങ്ങൾ കൊച്ചിയിലെത്തി. നടന്മാരായ വിക്രം, ജയം രവി, കാർത്തി, ജയറാം, ബാബു ആന്റണി,റഹ്മാൻ എന്നിവർക്കൊപ്പം തൃഷ,ഐശ്വര്യ ലക്ഷ്മി,ശോഭിത ധൂളിപാല തുടങ്ങിയവരും എത്തിയിരുന്നു .കേരളത്തിൽ ഏപ്രിൽ 28 നു മലയാളം ,തമിഴ് ഭാഷകളിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.മുന്നൂറ്റമ്പതോളം തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്നം അതേ പേരിൽ ചിത്രം ഒരുക്കിയത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.