ചെങ്കല്‍ചൂള യിലെ കുട്ടികളുടെ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി.

തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി തിരുവനന്തപുരം ചെങ്കല്‍ചൂള രാജാജി നഗര്‍ കോളനിയിലെ കുട്ടികള്‍ ചേര്‍ന്ന് ഒരുക്കിയ അയന്‍ സിനിമയിലെ രംഗങ്ങളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഈ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി. നടന്‍ വീഡിയോയെ കുറിച്ച് ട്വീറ്റ് ചെയ്തു. കുട്ടികള്‍ ചെയ്ത ഡാന്‍സ് വീഡിയോസ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.
‘ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!’ എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സൂര്യ ഫാന്‍സ് കേരളയുടെ വീഡിയോയാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.
കൈയിലുള്ള റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ മൊബൈല്‍ ഫോണിലെ തന്നെ കൈന്‍ മാസ്റ്ററിലാണ് എഡിറ്റ് ചെയ്തത്. മൂന്ന് ആഴ്ച്ചകളോളം എടുത്താണ് വീഡിയോ മൊത്തത്തില്‍ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്ത് പൂര്‍ത്തിയതിയത്.

Leave a Comment

Your email address will not be published. Required fields are marked *