മെഗാ ഹിറ്റുകളുടെ നായകന്‍ ഡെന്നീസ് ജോസഫ്

മലയാള സിനിമരംഗത്ത് ഹിറ്റുകള്‍ സൃഷ്ടിച്ച തിര
ക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നീസ് ജോസഫ്.
1980 – 90 കാലഘട്ടങ്ങളില്‍ മെഗാഹിറ്റുകളുടെ പ്രവാഹ
മായിരുന്നു. മലയാളത്തില്‍ തിരക്കഥാകൃത്തുകള്‍ക്ക് താര
മൂല്യം സമ്മാനിച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിന്‍റെ
പേനയ്ക്ക് എന്ത് എഴുതിയാലും ഹിറ്റ് ആക്കാനുള്ള മാജിക്ക്
ഉണ്ടായിരുന്നു. ഉജ്വല കഥാപാത്രങ്ങളും, തീപാറുന്ന
ഡയലോഗുകളുമായി സൂപ്പര്‍സ്റ്റാറുകളെ താരപദവി
ലേയ്ക്ക് ഉയര്‍ത്തിയ വ്യക്തിയുമാണ് ഡെന്നീസ് ജോസഫ്.
ദേശീയ അവാര്‍ഡ് നേടിയ സംവിധായകനുമാണ് അദ്ദേഹം.
മലയാള സിനിമാ രംഗത്ത് ഇതുപോലെ കത്തിജ്വലിച്ച് നിന്ന
എഴുത്തുകാരന്‍ ഉണ്ടായിട്ടില്ല. കേരളകരയെ ഒന്നടങ്കം കരയി
പ്പിച്ച ആകാശദൂത് എന്ന സിനിമ മലയാള പ്രേക്ഷകര്‍ക്ക് ഒരിക്കലും
മറക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെല്ലാം പച്ച
മനുഷ്യരായിരുന്നു. മലയാള സിനിമാ ലോകത്തിന് നല്ല
ചിത്രങ്ങള്‍ സമ്മാനിച്ച ഒരു എഴുത്തുകാരനെയാണ് നഷ്ട
മായത്.

Leave a Comment

Your email address will not be published. Required fields are marked *