ഷൈൻ ടോം ചാക്കോയും അഹാനയും ഒന്നിക്കുന്ന ചിത്രം ‘ അടി ‘ വിഷു റിലീസിനു ഒരുങ്ങുന്നു.

‘കണ്ണിലൂടെ ഈച്ച പാറും അടിയടീ!

കൊണ്ടാലുടൻ  സ്വർഗ്ഗത്തെത്തും  അടിയടീ!’

 ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ചിത്രം ‘അടി’ യിലെ ‘പണ്ടാറടങ്ങാൻ’  ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന റോളുകളിലെത്തുന്ന ‘അടി’ ഏപ്രിൽ 14 നു തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങി. പ്രശോഭ് വിജയൻ സംവിധാനവും രതീഷ് രവി തിരക്കഥയും നിർവഹിക്കുന്ന ചിത്രം കുടുംബമായി തീയ്യേറ്ററുകളിൽ  ആസ്വാദന മിഴിവേകുന്ന ഒന്നാണെന്നാണ് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.  

Leave a Comment

Your email address will not be published. Required fields are marked *