തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു -മമ്മൂട്ടി

തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ തന്റെ ഗുരുവായ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു എന്ന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി.ഒരു മകനായോ സഹോദരനായോ ഗുരുവായോ പിതാവായോ ഏതുതരത്തിൽ വേണമെങ്കിലും ഇടപഴകാവുന്ന വ്യക്തിയാണ് എം.ടി എന്ന് മമ്മൂട്ടി പറയുന്നു. നവതിയാഘോഷിക്കുന്ന എം ടി വാസുദേവൻനായരെ ആദരിക്കാനായി തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച ‘സാദരം’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതെല്ലാം പറഞ്ഞത്. എം.ടി തനിക്ക് ഗുരുതുല്യൻ ആണെന്നും,അദ്ദേഹം മായുള്ള തന്റെ അടുപ്പം വിശദീകരിക്കാൻ കഴിയാത്തതുമാണ്. എം.ടി അറിയാതെ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളായി മനസ്സുകൊണ്ട് താൻ മാറിയെന്നും ,അദ്ദേഹത്തിനോടൊപ്പം സിനിമ ചെയ്യാൻ ആർത്തിയോടെ കാത്തിരിക്കുകയാണ് താനെന്നും മമ്മൂട്ടി വ്യക്തമാക്കി.നവതി സമ്മാനമായി മോതിരവും ബ്രേസ്ലെറ്റും മമ്മൂട്ടി എം.ടി.ക്ക് നൽകി.

Leave a Comment

Your email address will not be published. Required fields are marked *