ഇന്ത്യയുടെ വാനമ്പാടിക്ക് വിട…..

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ അന്തരിച്ചു. 2019ൽ കടുത്ത ശ്വാസതടസമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശേഷം വിശ്രമത്തിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനാനാഥ് മങ്കേഷ്‌കറുടെ ആറുമക്കളിൽ മൂത്തയാളായി 1929ലായിരുന്നു ലത മങ്കേഷ്‌കർ ജനിച്ചത്. ഹേമ എന്നായിരുന്നു ആദ്യ പേര്‌.

1942ൽ 13ാം വയസിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയ ലതാ മങ്കേഷ്‌കർ ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങി, 36ലേറെ ഇന്ത്യൻ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടി. എട്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായകരിലൊരാളായ ലതയ്ക്ക് 2001ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കാഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ലത മങ്കേഷ്‌കറുണ്ട്. ബോളിവുഡിൽ മാത്രം ആയിരത്തോളം സിനിമകളിൽ പാടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *