KPAC LAlitha passed away

മലയാളത്തിന്റ്റെ സ്വന്തം KPAC ലളിത വിടവാങ്ങി.

മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അതുകൊണ്ടാണ് അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും. കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവും തുടങ്ങാത്തവയും ഉണ്ട്.

ജീവിതവും അഭിനയവും കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ടാവാം ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെപ്പോലും വളരെ സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്ക് കഴിഞ്ഞത്. ”ദൈവം എന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് കൂടുതല്‍ വേദനകള്‍ എനിക്ക് നല്‍കുന്നത്.” എന്ന് ലളിത പല അഭിമുഖങ്ങളിലും പറയാറുണ്ടായിരുന്നു.
കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സംവിധായകര്‍ ലളിതയെത്തേടിവന്നു. പകരംവെക്കാനാവാത്തതരത്തില്‍ ലളിത ആ വേഷങ്ങളെ മികവുറ്റതാക്കി. അതുകൊണ്ടുതന്നെ ലളിതയ്ക്കുശേഷം ആ വേഷങ്ങള്‍ ചെയ്യാന്‍ മറ്റാരുമില്ലാതായിരിക്കുന്നു.

സിനിമയ്ക്കുമുമ്പേ നാടകത്തില്‍ കരുത്തുതെളിയിച്ചിരുന്നു ലളിത. അച്ഛനൊപ്പം കെ.പി.എ.സി.യുടെ നാടകങ്ങള്‍ കണ്ടുശീലിച്ച ലളിതയ്ക്ക് ചെറുപ്പം മുതല്‍ക്കേ നാടകത്തോട് അഭിനിവേശമായിരുന്നു. ഒടുവില്‍ കെ.പി.എ.സി.യില്‍ത്തന്നെ ചെന്നെത്തുകയും അവിടത്തെ പ്രധാനനടിമാരിലൊരാളായിത്തീരുകയും ചെയ്തു.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ ‘അമരം’ എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ ‘ശാന്തം’ എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മലയാളസിനിമയില്‍ ലളിത നിന്നയിടം ശൂന്യമാണിപ്പോള്‍. ഒരുപക്ഷേ, പുതിയ തലമുറയില്‍നിന്ന് ആരു കടന്നുവന്നാലും ലളിത അഭിനയിച്ചുവെച്ച തരത്തിലുള്ള കഥാപാത്രങ്ങളെ അത്രയ്ക്ക് തന്മയത്വത്തോടെ അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞെന്നും വരില്ല. ഇത്രയും ഊര്‍ജം ലളിത സംഭരിച്ചത് കെ.പി.എ.സി. എന്ന മഹത്തായ പ്രസ്ഥാനത്തില്‍നിന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *