ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരുക്ക്

വിലായത്ത് ബുദ്ധ യുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരുക്കേറ്റു .മറയൂരിൽ സംഘടന ചിത്രീകരണ സമയത്താണ് അപകടം സംഭവിച്ചത് .കൊച്ചിയിലെ സ്വകാര്യാ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് .ശസ്ത്രക്രിയ ഇന്ന് നടത്തും.ഡബിൾ മോഹനൻ എന്ന കുപ്രസിദ്ധ ചന്ദനകൊള്ളക്കാരനായി പ്രിത്വിരാജും ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവർ ആയി അഭിനയിച്ച കോട്ടയം രമേശനും മുഖ്യ കഥാപാത്രവുമാണ്. ചന്ദന മരങ്ങളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന മറയൂരിൽ 2022 ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങിയിരുന്നു .നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയുന്ന ചിത്രം ഉർവശി തിയറ്റേഴ്സ്ന്റെ ബാനറിൽ സന്ദീപ് സേനാനാണ് നിർമിക്കുന്നത് .പ്രണയവും രതിയും പകയും
സംഘർഷം തീർക്കുന്ന പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത് .അനു മോഹൻ ,ഷമ്മി തിലകൻ ,രാജശ്രീ നായർ,തമിഴ് നടൻ ടി.ജെ അരുണാചലം എന്നിവരാണ് പ്രധാന വേഷത്തിൽ .പ്രിയംവദ കൃഷ്ണനാണ് നായിക .ജി ആർ .ഇന്ദുഗോപന്റെ പ്രശ്സ്ത നോവലായ വിലായത്ത് ബുദ്ധ യാണ് സിനിമയാക്കുന്നത് .തിരക്കഥ ഇന്ദുഗോപനും രാജേഷ് പിന്നാടാനും ചേർന്ന് ഒരുക്കുന്നു .സംഗീതം ജകേസ് ബിജോയ് ,അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു .

Leave a Comment

Your email address will not be published. Required fields are marked *