മഹാപ്രളയത്തിന്റെ  കഥയുമായി ‘ 2018’ ഉടൻ തീയേറ്ററുകളിലേയ്ക്ക്  

2018 ലെ മഹാപ്രളയത്തിന്റെ ഓർമകളിൽ നിന്നും ഇപ്പോഴും മലയാളികൾ പൂർണമായി കരകയറിയിട്ടുണ്ടാകില്ല. ഇന്നും നിരവധിയാളുകൾ അതിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്.’2018 EVERYONE IS A HERO’ എന്ന ചിത്രം ഏപ്രിൽ 21 നു പ്രേക്ഷകർക്ക് മുന്നിലെത്തും. സംവിധായകൻ ജൂഡ് ആന്റണി ജോസഫും സംഘവും ചേർന്നൊരുക്കുന്ന ചിത്രം ഏറെ നാളുകൾകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വൻതാരനിരയാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *