സൂപ്പർസ്റ്റാറിന്റെ അവസാനചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ്

തമിഴ് സിനിമാലോകത്തെ ആവേശത്തിലാക്കികൊണ്ടുള്ള വാർത്തയാണ് ഈയിടെ പുറത്തുവന്നത്.രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു.രജനികാന്തിന്റെ കരിയറിലെ അവസാനചിത്രമാകാൻ സാധ്യത ഉണ്ടെന്നാണ് സംവിധായകൻ മിഷ്കിൻ പറഞ്ഞത്. ലോകേഷിനൊപ്പം പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെന്നു രജനികാന്ത് തന്നെയാണ് അറിയിച്ചത്.യുവ സംവിധായകന്റെ കഴിവിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും രജനികാന്ത് പറഞ്ഞു.തമിഴ്സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്.കമൽ ഹാസൻ,വിജയ് സേതുപതി,ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം.അതിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത വിജയുടെ 67 – മത്തെ ചിത്രമാണ് ലിയോ.രജനികാന്തിന്റെ അവസാന ചിത്രമാണോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇനിയും ഉത്തരം വ്യക്തമല്ല.’തലൈവർ’അങ്ങനെ ചെയ്യില്ല എന്ന പ്രതീക്ഷയിലാണ് സിനിമാലോകം

Leave a Comment

Your email address will not be published. Required fields are marked *