സണ്ണി വെയ്ൻ ക്രൈം കോമഡി ചിത്രം, ‘പിടികിട്ടാപ്പുള്ളി’യുടെ ഫസ്റ്റ് ലുക്ക്

ഒടിടി റിലീസ് ലക്ഷ്യമിട്ട് നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറാണ്. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട്. ഒരൊറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ആള് മാറി കിഡ്‍നാപ്പ് ചെയ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയ്‍ക്ക് ആധാരം.
സണ്ണി വെയ്ൻ ആണ് ചിത്രത്തില്‍ നായകൻ. അഹാന കൃഷ്‍ണ ആണ് നായികയായി എത്തുന്നത്. മറീന മൈക്കിള്‍, അനൂപ് രമേശ്, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുമേഷ് വി റോബിൻ ആണ് തിരക്കഥാകൃത്ത്. അജോയ് സാമുവല്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാര്‍, മനു മഞ്‍ജിത്ത് എന്നിവരാണ് ഗാനരചന. രാകേഷ് കെ രാജൻ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എം എസ് നിതിൻ ദാസ് അസോസിയേറ്റ് ഡയറക്ടര്‍.

Leave a Comment

Your email address will not be published. Required fields are marked *