സൗബിന്‍-ദുൽഖർ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിർ സംവിധാനം ചെയ്തു ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. അമൽ ഷാ, ഗോവിന്ദ് വി. പൈ ഷെയിൻ നിഗം, ദുൽഖർ സൽമാൻ എന്നിവരെ നായകന്മാരാക്കി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു പറവ. 2017ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു.
യുവ സൂപ്പർതാരം ദുൽഖർ സൽമാെൻറ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററും ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഖറിന്‍റെ വേഫെയര്‍ ഫിലിംസാണ് ഈ ചിത്രവും നിർമിക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *