റേ സ്റ്റീവൻസനെ അനുസ്മരിച്ച് ആർ ആർ ആർ ടീം – ‘നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല’

മർവലിന്റെ ‘തോർ’ എന്ന സിനിമയിലെ വോൾസ്റ്റാൾ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് കഴിഞ്ഞ ദിവസം അന്തരിച്ച റേ സ്റ്റീവൺസൺ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ രാജമൗലി ചിത്രം ആർ ആർ ആറിൽ ഗവർണർ സ്കോട്ട് ബാക്സ്റ്റൺ എന്ന കഥാ പാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.ഏറെ പ്രേക്ഷക ശ്രെദ്ധ നേടുകയും ചെയ്‌തു.
അദ്ദേഹം ക്രയിനിൽ നിന്നും ഒരു റോപ്പിൽ തൂങ്ങിനിൽക്കുന്ന ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് ട്വിറ്ററിൽ പങ്കുവച്ചിട്ടുള്ളത്.
‘പ്രയാസമേറിയ ഈ രംഗം ഷൂട്ട്‌ ചെയ്യുമ്പോൾ അദ്ദേഹത്തിന് വയസ്സായിരുന്നു പ്രായം. പക്ഷെ ഈ സംഘട്ടനരംഗത്തിൽ അഭിനയിക്കാൻ യാതൊരു ശങ്കയും ഉണ്ടായിരുന്നില്ല . ആർ ആർ ആർ സെറ്റിലെ നിങ്ങളുടെ പെരുമാറ്റം ഞങ്ങൾ ഒരിക്കലും മറക്കില്ല, റേ സ്റ്റീവൺസൺ’ ,എന്നാണ് ആർ ആർ ആർ സ്‌റ്റിറ്റിലെ എല്ലാവരും പറയുന്നത്
സംവിധായകൻ രാജമൗലിയും ട്വിറ്ററിലൂടെ റേ സ്റ്റീവൺസനു ആദരാഞ്ജലി നേർന്നു.

Leave a Comment

Your email address will not be published. Required fields are marked *