പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ‘ഹൃദയം’ തീയറ്ററുകളിലേക്ക് .

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുത് പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം ‘ഹൃദയം’ തീയറ്ററുകളിലേക്ക്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ഹൃദയം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുവാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് വിനീത് അറിയിച്ചു.
എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം’- വിനീത് ശ്രീനിവാസന്‍ കുറിച്ചു.
പ്രണവിനെപ്പം കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *