നയൻതാര ത്രില്ലര്‍ ചിത്രം ‘നെട്രികണ്‍’ ഓടിടി റിലീസിനു എത്തുന്നു.

നെട്രികൺ എന്ന ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് സംബന്ധമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പുറത്ത് വരുമെന്ന വിവരം താരം തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തയ്യാറെടുത്തോളൂ എന്ന് കുറിച്ചുകൊണ്ട് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നയൻതാര ഇപ്പോൾ.

റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഘ്നേഷ് ശിവൻ നിര്‍മ്മിക്കുന്ന ചിത്രമാണ് നെട്രികൺ. ചിത്രത്തിൽ നയൻതാര കാഴ്ച വൈകല്യമുള്ള യുവതിയായാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിലിന്ദ് റാവു ആണ്. ത്രില്ലര്‍ ചിത്രമായാണ് നെട്രികൺ ഒരുക്കുന്നത്. കൊറിയന്‍ ചിത്രമായ ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘തൃക്കണ്ണ്’ അഥവാ ‘മൂന്നാംകണ്ണ്’ എന്നാണ് ‘നേട്രികണ്‍’ എന്ന വാക്കിന്റെ അര്‍ഥം.

Leave a Comment

Your email address will not be published. Required fields are marked *