Mohalal new movie barroz first look poster

മോഹൻലാൽ ചിത്രം ബറോസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചു മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിതാ താരം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. താടി വളർത്തി തല മൊട്ടയടിച്ച ലുക്കിലാണ് മോഹൻലാൽ.
ഡി ഗാമ തമ്പുരാന്റെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മിന്നൽമുരളി താരം ഗുരു സോമസുന്ദരവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തിരക്കഥ എഴുതുന്നത് ജിജോ. സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *