Malik On Prime now

മഹേഷ് നാരായണൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ‘മാലിക്’ ഒടിടി ൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് വളരെ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാലിക് തിയറ്ററുകളിൽ കാണേണ്ടിയിരുന്ന ചിത്രമായിരുന്നുവെന്നാണ് ആസ്വാദകർ അഭിപ്രായപ്പെടുന്നത് .
2020 ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് മാലിക്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ റിലീസ് പ്രതിസന്ധിയിലായി. അങ്ങനെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, മാമൂക്കോയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

Leave a Comment

Your email address will not be published. Required fields are marked *