80കളിൽ കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥ പറയുന്ന ‘മൂൺവാക്ക്’ റിലീസിനൊരുങ്ങുന്നു.

134 പുതുമുഖങ്ങളെ അണിനിരത്തി ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന ചിത്രം ‘മൂൺവാക്ക്’ റിലീസിനൊരുങ്ങുന്നു. മൈക്കല്‍ ജാക്സന്‍ തരംഗത്തിൽ 80കളിൽ കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥ പറയുന്ന ചിത്രമാണ് ‘മൂൺവാക്ക്’. മാത്യു വർഗീസ്, എ.കെ. വിനോദ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എ.കെ. വിനോദാണ്.
മൈക്കൽ ജാക്സന്റെ ത്രില്ലർ തരംഗത്തിൽ ആവേശം കൊണ്ട് ബ്രേക്ക് ഡാൻസിനെ സ്നേഹിച്ച് അതിനായി ജീവിതം ഉഴിഞ്ഞുവച്ച്, മറ്റാരും അറിയപ്പെടാതെ പോയ യുവാക്കളുടെ ജീവിതവും പ്രണയവും പ്രതിപാദിക്കുന്ന ചിത്രത്തിൽ ക്യാമ്പസും ഉത്സവങ്ങളുമെല്ലാം കാഴ്ചകളാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *