കപിൽ ദേവും രജനികാന്തും ഒരുമിക്കുന്നു – ചിത്രങ്ങൾ വൈറൽ

ഇന്ത്യയ്ക്ക് ആദ്യമായി വേൾഡ് കപ്പ് സമ്മാനിച്ച കായികതാരം കപിൽദേവും ഇന്ത്യൻ സിനിമാലോകത്തെ തലൈവർ രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന ലാൽസലാം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രങ്ങളാണ് സൂപ്പർതാരം രജനികാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിൽ അതിഥി വേഷത്തിൽ കപിൽ ദേവും എത്തുന്നുണ്ട്.ലൈക്ക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുഭാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. ‘ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസവും ഏറ്റവും ആദരണീയവുമായ കപിൽ ദേവ്ജിക്കൊപ്പം പ്രവർത്തിക്കുന്നത് തീർച്ചയായും എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്’ – രജനികാന്ത് തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *