ത്രില്ലർ ചിത്രത്തിൽ ഇന്ദ്രൻസ് ‘സൈലന്റ് വിറ്റ്നസ്’ റിലീസിന്.

അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘സൈലന്റ് വിറ്റ്നസ്’. ഫീൽ ഫ്ലയിങ്ങ് എന്റര്‍ടെയിൻമെന്റിന്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അനിൽ കാരക്കുളത്തിനൊപ്പം അഡ്വ. എംകെ റോയി കൂടി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്‍തംബർ അവസാനത്തോടെ സിനിമ പ്രദർശനത്തിന് എത്തും.

കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നിൽ. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്‍ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്‍ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ പി ദേവ്, അംബി നീനാസം, മഞ്‍ജു കെ പി, പെക്സൺ അംബ്രോസ്, അഡ്വ എം കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം- ഷമേജ് ശ്രീധർ.


കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പിആർഒ പി ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബി ആർ.എസ് ക്രിയേഷൻസ് എന്നിവരാണ് മറ്റ് പ്രവർത്തകർ.

Leave a Comment

Your email address will not be published. Required fields are marked *