ദുല്‍ഖറിന്റെ ‘കുറുപ്പ്’ തീയേറ്ററുകളിലേക്ക് ഇല്ല. ഉടൻ തന്നെ ഓ.ടി.ടി റിലീസ് .

ദുൽഖർ, കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ എത്തുന്ന ‘കുറുപ്പ്’ തിയേറ്റർ റിലീസ് ഒഴിവാക്കി ഒ.ടി.ടി റിലീസിന് എത്തുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് നീണ്ടു പോകുകയായിരുന്നു. അതിനാൽ തന്നെ ഈ മാസം തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അടിപൊളി മേക്കോവറിലാണ് ദുൽഖർ എത്തുന്നത്.ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു കഥ എഴുതിയിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്.

Leave a Comment

Your email address will not be published. Required fields are marked *