ധനുഷ് പുതിയ ചിത്രം ‘മാരൻ’, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

ധനുഷും കാർത്തിക് നരേനും ആദ്യമായി ഒന്നിക്കുന്ന ചിത്രം മാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. സത്യാ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്റർ കാർത്തിക് നരേൻ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. അവന്റെ ആയുധം അവന്റെ ധൈര്യമാണ് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചത്. ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വരത്തൻ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഷറഫും സുഹാസും സംയുക്തമായി ആണ്. ധ്രുവങ്ങൾ പതിനാറ്, മാഫിയ ചാപ്റ്റർ വൺ, നരഗാസുരൻ എന്നീ സിനിമകൾക്ക് ശേഷം കാർത്തിക് നരേന്റെ എറ്റവും പുതിയ ചിത്രമാണ് മാരൻ. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് മാളവിക മേനോനാണ്.

Leave a Comment

Your email address will not be published. Required fields are marked *