‘ബ്രോ ഡാഡി’ ലൊക്കേഷനിലെ ചിത്രങ്ങൾ പുറത്ത്

മോഹൻലാൽ -പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ ബ്രോ-ഡാഡിയുടെ ആദ്യ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി, ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിലെ സംവിധായകൻ പൃഥ്വിരാജും കല്യാണി പ്രിയദർശനും കൂടി സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ ചിത്രീകരണാനുമതി ലഭിക്കാത്തതിനാൽ തെലങ്കാനയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത് .ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുകയും മോഹൻലാൽ നായകനാവുകയും ചെയ്യുന്ന ചിത്രമാണ് ‘ബ്രോഡാഡി’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *