Bheeshma Parvam Trailer | Mammootty | Amal Neerad

മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവം ട്രെയിലർ പുറത്തിറങ്ങി.

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയെ നായകനാകുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറിൽ കാണാം.
ട്രെയ്‌ലറിന്റെ ആകര്‍ഷണം മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി അർധരാത്രിയിൽ റിലീസ് ചെയ്യുകയായിരുന്നു.

15 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപർവം’. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം.

നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും ‘ഭീഷ്മപർവത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്. മാര്‍ച്ച് 3 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Leave a Comment

Your email address will not be published. Required fields are marked *