‘അങ്ങനെ ഞാനും പ്രേമിച്ചു’ ഒ ടി ടി റിലീസിൽ.

പുതുമുഖങ്ങളായ ജീവ ജോസഫ്, ജീവൻ ഗോപാൽ, സൂര്യ ഉദയകുമാർ, വിഷ്ണു നമ്പ്യാർ, ശിവകാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അങ്ങനെ ഞാനും പ്രേമിച്ചു’.എന്ന ചിത്രം ജൂലായ് 31ന് ഒടിടി ഫ്‌ളാറ്റ് ഫോമിൽ റിലീസ് ചെയ്യും. നീ സ്ട്രീമിലാണ് റിലീസിനെത്തുന്നത് . സ്റ്റോറി ടാക്കീസിന്റെ ബാനറിൽ സൗമ്യ ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.സിദ്ധിഖ്, മേജർ രവി, നിർമ്മൽ പാലാഴി, നന്ദകിഷോർ, വിജു ബാൽ, രാജേഷ് പറവൂർ, സിനോജ് അങ്കമാലി, ഫവാസ്, നിഷാന്ത്, നീനാ കുറുപ്പ്, അഞ്ജന അപ്പുക്കുട്ടൻ, ലിയ വർഗ്ഗീസ്, സ്‌നേഹ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *