സൈബർ വിമർശനങ്ങളുടെ മുനയൊടിച്ചു കൊണ്ട് 2018 ന്റെ ജൈത്രയാത്ര തുടരുന്നു 

സർക്കാർ സേവനങ്ങളെ ചിത്രത്തിൽ പരാമർശിച്ചില്ലെന്നും മുഖ്യമന്ത്രിയെ സിനിമയിൽ കരുത്തുറ്റ കഥാപാത്രമായി കാണിച്ചില്ലെന്നുമുള്ള വിമർശനങ്ങൾ ഏറെ നേരിടുമ്പോഴും ബോക്സോഫീസിൽ ഗംഭീര കുതിപ്പുമായി 2018 മുന്നേറുകയാണ്. 2016ൽ പുലിമുരുഗൻ ബോക്സ് ഓഫീസിൽ ഉണ്ടാക്കിയ അതേ ചലനമാണ് 2018 എന്ന സിനിമയും ഉണ്ടാക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കേരളത്തിൽ മാത്രമല്ല ഓസ്ട്രേലിയ ,യു. കെ, ഗൾഫ് രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്.
പ്രളയത്തെ ചുറ്റിപ്പറ്റിയുള്ള ഡോക്യൂമെന്റഷൻ തന്നെയാണ് ത്രില്ലർ മോഡിൽ സിനിമ ചെയ്തിട്ടുള്ളത്. പ്രളയകാലഘട്ടത്തെ ഞെട്ടൽ മുതൽ അതിജീവനം വരെ നേരിട്ട ജീവിതത്തിന്റെ അവസ്ഥാവിശേഷങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. രക്ഷ ക്യാമ്പുകൾ, കളക്ഷൻ സെന്ററുകൾ,സന്നദ്ധ പ്രവർത്തകർ, മത്സ്യ തൊഴിലാളികൾ, മാധ്യമ കൂട്ടായ്മകൾ തുടങ്ങി കാലത്തെ പല പ്രളയഅനുഭവങ്ങളും സിനിമയിലെത്തുന്നുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവർക്ക് കുറെയൊക്കെ സത്യസന്ധമായി തോന്നാവുന്ന കാര്യങ്ങളാണ് ഈ രംഗങ്ങളിൽ കടന്നുവരുന്നത്.
അടച്ചുപൂട്ടുന്ന തിയറ്ററുകൾ സിനിമ വ്യവസായത്തിന് വെല്ലുവിളിയാകുന്ന കാലഘത്തിൽ അതിനു തടയിടുന്ന ഒരു സിനിമയായിക്കും 2018 .മലയാളികൾ ഒന്നിച്ചതിജീവിച്ച ഒരു അവസ്ഥയെ സമഗ്രമായി,വൈകാരികമായി സ്ക്രീനിൽ കാണിച്ച സിനിമ എന്ന നിലയിലും 2018 വേറിട്ട് നില്കുന്നു. മികവേറിയ ഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ചിത്രം മുന്നോട്ടു പോകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *