miss-universe-2021-india-s-harnaaz-sandhu

70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയുടെ ഹർനാസ് സന്ധു വിശ്വസുന്ദരീ പട്ടം നേടി.

സ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പഞ്ചാബിൽ നിന്നുള്ള 21-കാരി ഹർനാസ് സന്ധു വിശ്വസുന്ദരീ പട്ടം നേടി. അവസാന റൌണ്ടില്‍ മത്സരാർത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഇന്ത്യ കിരീടം ചൂടിയത്. മെക്സിക്കോയിൽ നിന്നുള്ള മുൻ മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.
ഹർനാസ് സന്ധു ജനിച്ച വര്‍ഷമായിരുന്നു ഇന്ത്യ അവസാനമായി ലാറ ദത്തയിലൂടെ വിശ്വസുന്ദരീപട്ടം നേടിയത്. അതിന് മുമ്പ് 1994 ല്‍ സുസ്മിത സെന്നിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായൊരു വിശ്വസുന്ദരീ പട്ടം എത്തിയത്
ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 പോലെയുള്ള ഒന്നിലധികം മത്സരങ്ങളില്‍ അവര്‍ വിജയം നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.

Image

Leave a Comment

Your email address will not be published. Required fields are marked *