Miss Trans Global 2021 - Sruthy Sithara

മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ആയി മലയാളിയായ ശ്രുതി സിതാര.

മിസ് ട്രാൻസ് ​ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മലയാളി ട്രാൻസ് വനിത ശ്രുതി സിത്താരയുടെ വാക്കുകൾ “അവ​ഗണിച്ചവർപോലും ഇന്ന് എന്റെ നേട്ടത്തിൽ അഭിമാനംകൊള്ളുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു’….. ഒരുപാട് അവഗണനകളും അവഹളേനവുമൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് ശ്രുതി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
മിസ് ട്രാന്‍സ് ഗ്ലോബല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആദ്യ സീസണ്‍ 2020ലാണ് തുടങ്ങിയത്. രണ്ടാം ഘട്ടത്തിലാണ് വിജയപ്പട്ടം കരസ്ഥമാക്കിയത്. പതിനാറ് മത്സരാര്‍ത്ഥികളാണ് ഉണ്ടാവുക. അതില്‍ നിന്നായിരുന്നു ജയം. രാജ്യത്തിന് വേണ്ടി ഏതെങ്കില്‍ വേദിയില്‍ മത്സരിക്കുന്നത് തന്നെ അഭിമാനമാണ്. നമ്മള്‍ അതിയായി എന്താഗ്രഹിച്ചാലും അത് നടക്കുമെന്നാണ് എന്റെ അനുഭവമെന്നും ശ്രുതി പറയുന്നു.

സാമൂഹികനീതിവകുപ്പിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ശ്രുതി സിത്താര, 2018ൽ ക്വീൻ ഓഫ് ദ്വയ സൗന്ദര്യമത്സരത്തിലെ വിജയിയായിരുന്നു. വിജയിയായിട്ടും നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി കളിയാക്കലുകൾ നേരിട്ടു. ഇതോടെ മോഡലിങ്ങിൽ സജീവമാകാൻ തീരുമാനിച്ചു. അധിക്ഷേപിച്ചവരെ അമ്പരപ്പിച്ച് മോഡലിങ്ങിലും അഭിനയത്തിലും സജീവമായി. വൈക്കം സ്വദേശികളായ പവിത്രനും പരേതയായ രാധയുമാണ് മാതാപിതാക്കൾ.

Leave a Comment

Your email address will not be published. Required fields are marked *