70–ാം ലോകസുന്ദരിപട്ട മത്സരത്തിൽ പോളണ്ടുകാരിയായ കാരലീന ബെയലാവ്സ്ക മിസ് വേൾഡായി.

70–ാം ലോകസുന്ദരിപട്ട മത്സരത്തിൽ പോളണ്ടിൽ നിന്നുള്ള സൗന്ദര്യറാണിയായ കാരലീന ബെയലാവ്സ്ക ഇത്തവണത്തെ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടു . പോർട്ടറീക്കോയിൽ നടന്ന സൗന്ദര്യമത്സരത്തിൽ ഇന്ത്യൻ വംശജയായ മിസ് അമേരിക്ക ശ്രീ സായ്നി ഒന്നാം റണ്ണറപ്പും കോത്ത് ദിവോറിൽ (ഐവറി കോസ്റ്റ്) നിന്നുള്ള ഒലിവിയ യാസി രണ്ടാം റണ്ണറപ്പുമായി. എന്നാൽ മിസ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാനസ വാരണാസിക്ക് പതിനൊന്നാം സ്ഥാനം നേടാനെ കഴിഞ്ഞൊള്ളു . . ഇത്തവണത്തെ മിസ് യൂണിവേഴ്സ് വിജയി ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവാണ്.

പോളണ്ടിലെ ലോഡ്സിൽനിന്നുള്ള കരലീന (22) മാനേജ്മെന്റ് ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്. ഒന്നാം റണ്ണറപ്പായ ശ്രീ സായ്നി പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച് അഞ്ചാം വയസ്സിൽ യുഎസിലേക്കു കുടിയേറിയതാണ്. മിസ് അമേരിക്കയാകുന്ന ആദ്യത്തെ ഏഷ്യക്കാരി കൂടിയായ ശ്രീ സായ്നി 2018 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടവും നേടി.

മിസ് വേൾഡ് മത്സരം വിജയിക്കുന്നവർക്ക് പത്തുകോടിയോളം തുക സമ്മാനമായി ലഭിക്കും. അതുപോലെ തന്നെ വളരെ വിലപിടിപ്പുള്ള കിരീടം മിസ് വേൾഡ് ആയിരിക്കുന്ന കാലയളവിൽ വയ്ക്കാൻ ഇവർക്കു സാധിക്കും. ലോകമെങ്ങും നടക്കുന്ന പല ചടങ്ങുകളിലും ഇവർക്ക് ക്ഷണമുണ്ടാകും. ഇതിനായി സൗജന്യമായി വിമാനയാത്ര, താമസം തുടങ്ങിയവ ലഭിക്കും. അതുപോലെ തന്നെ ആഭരണങ്ങൾ, ബ്രാൻഡഡ് ഡ്രസുകൾ, പ്രമുഖ സ്റ്റൈലിസ്റ്റുകൾ, ബ്യൂട്ടീഷ്യൻമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ തുടങ്ങിയവരുടെയൊക്കെ സേവനം ഇവർക്കു സൗജന്യമായി ലഭിക്കും.

1951ലാണ് ആദ്യമായി മിസ് വേൾഡ് മത്സരം സംഘപ്പിച്ചത്. ബിഗ് ഫോർ എന്നറിയപ്പെടുന്ന 4 വമ്പൻ രാജ്യാന്തര സൗന്ദര്യങ്ങളിലൊന്നാണു മിസ് വേൾഡ്. മിസ് യൂണിവേഴ്സ്, മിസ് ഇന്റർനാഷനൽ, മിസ് എർത്ത് എന്നിവയാണ് മറ്റുള്ളവ.

പത്തു ലക്ഷത്തോളം വനിതകൾ ഓരോ വർഷവും മിസ് വേൾഡ് മത്സരത്തിനു പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽ അപേക്ഷ നൽകും. വെനസ്വേല, ഇന്ത്യ എന്നിവരാണ് ഏറ്റവും കൂടുതൽ മിസ് വേൾഡ് കിരീടങ്ങൾ നേടിയിട്ടുള്ള രാജ്യങ്ങൾ. ഇരു രാജ്യങ്ങളും 6 വീതം കിരീടങ്ങൾ നേടിയിട്ടുണ്ട്. സ്വീഡനിൽ നിന്നുള്ള കിക്കി ഹക്കാൻസനാണ് ആദ്യമായി മിസ് വേൾഡായത്. ഏറ്റവും കൂടുതൽ കാലം ഈ കിരീടം വഹിച്ചതും ഇവർ തന്നെ.

Leave a Comment

Your email address will not be published. Required fields are marked *