സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഗരുഡൻ

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഇരുപത്തെട്ടാമതു ചിത്രം ‘ഗരുഡന്റെ’ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറക്കി അണിയറപ്രവർത്തകർ.സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ‘ഗരുഡൻ’. നിരവധി പരസ്യചിത്രങ്ങൾ ചെയ്തിട്ടുള്ള നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. മിഥുൻ മാനുവാലിന്റേതാണ് തിരക്കഥ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലറിന് ശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.കഥ ജിനേഷ് എം.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *