ഫെമിന മിസ്സ്ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻകാരി – നന്ദിനി ഗുപ്ത

പത്താംവയസ്സിൽ മൊട്ടിട്ടതാണ് മിസ്സ് ഇന്ത്യ ആവണമെന്നുള്ള മോഹം. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പത്തൊൻപതാം വയസ്സിൽ കിരീടം സ്വന്തമാക്കിയിരിക്കയാണ് രാജസ്ഥാനി സുന്ദരി നന്ദിനി ഗുപ്ത. 2023 ഏപ്രിൽ 15 നു മണിപ്പുരിൽ വെച്ച് നടന്ന ഫൈനലിൽ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കികൊണ്ടായിരുന്നു നന്ദിനി ഗുപ്ത അവളുടെ വിജയസാഫല്യം കൈവരിച്ചത്.2024 ലിൽ നടക്കുന്ന മിസ്സ് വേൾഡിൽ നന്ദിനി ഗുപ്തയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക.ഡൽഹിയിൽ നിന്നുള്ള ശ്രയ പൂംജ ഫസ്റ്റ് റണ്ണറപ്പായും മണിപ്പൂരി സ്വദേശി സ്ട്രേല തൗന്യൂജാം ലുവാങ് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *