പുതിയ ടോവിനോ ത്രില്ലർ – ‘അന്വേഷിപ്പിൻ കണ്ടെത്തും’

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം’ അന്വേഷിപ്പിൻ കണ്ടെത്തും’; ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 35 ദിവസം നീണ്ടു നിന്ന ഷെഡ്യൂൾ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. അബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്, എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *