ആ നടൻ കല്യാണം കഴിച്ചപ്പോൾ എനിക്ക് വലിയ സങ്കടമായിപ്പോയി- അനാർക്കലി മരക്കാർ

ആസിഫ് അലിയായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്ന് അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരക്കാർ. സാൾട്ട് ആൻ്റ് പെപ്പർ കണ്ടതിനു ശേഷം താൻ ആസിഫിന്റെ ഫാനയെന്നും അദ്ദേഹം വിവാഹം കഴിച്ചപ്പോൾ വലിയ സങ്കടമായി പോയെന്നും അനാർക്കലി പറയുന്നു. സ്വപ്നകൂട് കണ്ടതിനു ശേഷം താനും ചേച്ചിയും പ്രിത്വിരാജിന്റെ വലിയ ഫാനായെന്നും പിന്നീട് ആസിഫ് അലി സിനിമയിൽ വന്നപ്പോൾ രാജു ഏട്ടനേക്കാൾ ഇഷ്ടം ആസിഫിക്കയെ ആയി മാറിയെന്നുമാണ് അനാർക്കലിയുടെ തുറന്നുപറച്ചിൽ.

Leave a Comment

Your email address will not be published. Required fields are marked *