അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ്

വിക്രം സാറിന്റെ മുമ്പിൽ തന്നെ ഒരു നടൻ എന്ന് പോലും വിളിക്കാനാവില്ലെന്നും പക്ഷെ തന്റെ മുറിയിൽ വന്നു തന്റെ സിനിമകളെ പറ്റി അഭിപ്രായം പറഞ്ഞത് വളരെ വലിയ കാര്യമാണെന്നും വ്യക്തമാക്കുകയാണ് ടോവിനോ തോമസ്.വിക്രത്തെ നേരിട്ട് കണ്ടത് തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്ന് താരം പറഞ്ഞു.2018ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെ ക്രൗൺപ്ലാസയിൽ  തങ്ങേണ്ടിവന്നപ്പോഴാണ്‌ വിക്രത്തെ കണ്ടുമുട്ടിയത്.പി.സ്. 2 ന്റെ പ്രൊമോഷന് വേണ്ടി അവരും അവിടെ എത്തിയിരുന്നു. വിക്രം ഉണ്ടെന്നറിഞ്ഞപ്പോൾ കാണാൻ ഓടിച്ചെന്നു.പെട്ടന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം തിരിച്ചറിഞ്ഞു,കെട്ടിപിടിച്ചു. എന്റെ റൂം എവിടെയാണെന്ന് അന്ന്വേഷിച്ചു  എന്റെ   കൂടെ റൂമിൽ വരുകയും പത്തു മിനിട്ടോളം ചിലവഴിക്കുകയും ചെയ്തു.സിനിമകൾ കണ്ടിട്ടുണ്ടെന്നും അവയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുകയും ചെയ്തെന്നു ടോവിനോ പറയുന്നു. 

Leave a Comment

Your email address will not be published. Required fields are marked *