വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ‘ഡാൻസ് പാർട്ടി’ ഉടൻ പ്രദർശനത്തിന് എത്തുന്നു.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിച്ച് സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി റിലീസിന് തയ്യാറാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ സിനിക്ക് വൻ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഒരു ഡാൻസ് ട്രൂപ്പും അവിടേക്ക് എത്തിച്ചേരുന്ന ഒരു ചെറുപ്പക്കാരനും തുടർന്ന് വന്നുചേരുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. പേര് സൂചിപ്പിക്കുന്ന പോലെ ഡാൻസിനും പാട്ടിനും ഏറെ പ്രാധാന്യം സിനിമയിൽ ഉണ്ട്. ബിജിബാൽ,രാഹുൽ രാജ്, വി3കെ എന്നിവർ ആണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. വരികൾ സന്തോഷ് വർമ്മയുടേതാണ്. ദക്ഷിണേന്ത്യയിലെ പ്രശസ്ത കൊറിയോഗ്രാഫർ ഷരീഫ് മാസ്റ്റർ ഒരുക്കുന്ന ചുവടുകളും സിനിമയെ യുവാക്കളുടെ ഹരമാക്കി മാറ്റും.

പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി , ലെന, ശ്രദ്ധ ഗോകുൽ, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, നാരായണൻ കുട്ടി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട് – സതീഷ് കൊല്ലം, മേക്ക് അപ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ – പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഓഫീസ് നിർവഹണം- വിനോദ്, ഫിനാൻസ് കൺട്രോളർ- മാത്യു
ജേക്കബ്, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി.ആർ. & മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ, പി.ആർ. ഒ- എ. എസ്. ദിനേശ്, വൈശാഖ് വടക്കേവീട്

Leave a Comment

Your email address will not be published. Required fields are marked *