മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ

ബെല്ലെസ മാഗസിൻ സംഘടിപ്പിച്ച ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023 തൃശൂർ ശോഭ സിറ്റി മാളിൽ ഒക്ടോബർ 21 ന് നടന്നു. ബാംഗ്ലൂർ,മുംബൈ,ചെന്നൈ, കേരള എന്നീവിടങ്ങളിൽ നിന്നുള്ള 36 സൂപ്പർ മോഡലുകൾ പ്രശസ്ത കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സിന്റെ പരിശീലനത്തിൽ അലങ്കാര, ലൈഫ്സ്റ്റൈൽ, കച്ചിന, ശ്വേത നന്ദകുമാർ, ഗീതുസ് ഗ്രാവിറ്റി, വിഹാന ഫാഷൻ സ്റ്റൈൽ എന്നീ ഡിസൈനർമാരുടെ പുതുപുത്തൻ കോസ്റ്യൂമുകളുടെ കളക്ഷൻ റാംപിൽ വിസ്മയം തീർത്തു . കല-സാംസ്കാരിക മേഖലയിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023ന് തിരിതെളിഞ്ഞു . ഡാൻസ് പാർട്ടി മൂവി ടീം ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, സോഹൻ സീനുലാൽ, പ്രൊഡ്യൂസഴ്സ് ആയ റെജി പ്രോതൈസ്, നൈസി റെജി എന്നിവരുടെ പങ്കാളിത്തം കൊണ്ട് വേദി നിറമണിഞ്ഞു.

ചീഫ് ഗസ്റ്റ് ആയി സുഷ്മ നന്ദകുമാർ (മണപ്പുറം റിഥി ജ്വല്ലറി എം.ഡി )
Show Organizer : റിജോ കെ മാണി (ബെല്ലെസ മാഗസിൻ മാനേജിങ് എഡിറ്റർ, ക്രീയേറ്റീവ് പെൻസിൽ CEO and FOUNDER)
Mentor : ജയകൃഷ്ണ വർമ്മ
Show Producer : റിബിൻ മാത്യു

Leave a Comment

Your email address will not be published. Required fields are marked *