Belleza

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ

ബെല്ലെസ മാഗസിൻ സംഘടിപ്പിച്ച ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023 തൃശൂർ ശോഭ സിറ്റി മാളിൽ ഒക്ടോബർ 21 ന് നടന്നു. ബാംഗ്ലൂർ,മുംബൈ,ചെന്നൈ, കേരള എന്നീവിടങ്ങളിൽ നിന്നുള്ള 36 സൂപ്പർ മോഡലുകൾ പ്രശസ്ത കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സിന്റെ പരിശീലനത്തിൽ അലങ്കാര, ലൈഫ്സ്റ്റൈൽ, കച്ചിന, ശ്വേത നന്ദകുമാർ, ഗീതുസ് ഗ്രാവിറ്റി, വിഹാന ഫാഷൻ സ്റ്റൈൽ എന്നീ ഡിസൈനർമാരുടെ പുതുപുത്തൻ കോസ്റ്യൂമുകളുടെ കളക്ഷൻ റാംപിൽ വിസ്മയം തീർത്തു . കല-സാംസ്കാരിക മേഖലയിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ബെല്ലെസ മാഗസിൻ ഫാഷൻ […]

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ Read More »

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ‘ഡാൻസ് പാർട്ടി’ ഉടൻ പ്രദർശനത്തിന് എത്തുന്നു.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിച്ച് സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി റിലീസിന് തയ്യാറാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ സിനിക്ക് വൻ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഒരു ഡാൻസ് ട്രൂപ്പും അവിടേക്ക് എത്തിച്ചേരുന്ന ഒരു

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ‘ഡാൻസ് പാർട്ടി’ ഉടൻ പ്രദർശനത്തിന് എത്തുന്നു. Read More »

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരുക്ക്

വിലായത്ത് ബുദ്ധ യുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരുക്കേറ്റു .മറയൂരിൽ സംഘടന ചിത്രീകരണ സമയത്താണ് അപകടം സംഭവിച്ചത് .കൊച്ചിയിലെ സ്വകാര്യാ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് .ശസ്ത്രക്രിയ ഇന്ന് നടത്തും.ഡബിൾ മോഹനൻ എന്ന കുപ്രസിദ്ധ ചന്ദനകൊള്ളക്കാരനായി പ്രിത്വിരാജും ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവർ ആയി അഭിനയിച്ച കോട്ടയം രമേശനും മുഖ്യ കഥാപാത്രവുമാണ്. ചന്ദന മരങ്ങളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന മറയൂരിൽ 2022 ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങിയിരുന്നു .നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരുക്ക് Read More »

മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക് ..ആര്യ ,ഗൗതം കാർത്തിക് നായകന്മാരാകുന്നു.

അസുരൻ ,തുനിവ് എന്നി ചിത്രങ്ങൾക്ക് ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രെഖ്യാപിച്ചു.മനു ആനന്ദ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് മഞ്ജു എത്തുന്നത് .മിസ്റ്റർ എക്സ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളി താരം അനിഘയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു .ഇന്ത്യ,ഉഗാണ്ട ,ജോർജിയ എന്നി സ്ഥലങ്ങളാണ് ചിത്രീകരിക്കുന്നത് .മിസ്റ്റർ എക്സ് ടീമിന്റെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മഞ്ജു വാരിയർ .പ്രിന്സണ് പിക്ചർഴ്സ് ആണ് ചിത്രം നിർമിക്കുന്നത് .വൻ ബജറ് ചിത്രമാണ് മിസ്റ്റർ എക്സ്

മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക് ..ആര്യ ,ഗൗതം കാർത്തിക് നായകന്മാരാകുന്നു. Read More »

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ്

വിക്രം സാറിന്റെ മുമ്പിൽ തന്നെ ഒരു നടൻ എന്ന് പോലും വിളിക്കാനാവില്ലെന്നും പക്ഷെ തന്റെ മുറിയിൽ വന്നു തന്റെ സിനിമകളെ പറ്റി അഭിപ്രായം പറഞ്ഞത് വളരെ വലിയ കാര്യമാണെന്നും വ്യക്തമാക്കുകയാണ് ടോവിനോ തോമസ്.വിക്രത്തെ നേരിട്ട് കണ്ടത് തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്ന് താരം പറഞ്ഞു.2018ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെ ക്രൗൺപ്ലാസയിൽ  തങ്ങേണ്ടിവന്നപ്പോഴാണ്‌ വിക്രത്തെ കണ്ടുമുട്ടിയത്.പി.സ്. 2 ന്റെ പ്രൊമോഷന് വേണ്ടി അവരും അവിടെ എത്തിയിരുന്നു. വിക്രം ഉണ്ടെന്നറിഞ്ഞപ്പോൾ കാണാൻ ഓടിച്ചെന്നു.പെട്ടന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം തിരിച്ചറിഞ്ഞു,കെട്ടിപിടിച്ചു. എന്റെ

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ് Read More »

‘ജെ.എസ്.കെ’ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു .വക്കീലായി സുരേഷ് ഗോപി

അനുപമ പരമേശ്വരന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു.ഡേവിഡ് ആബേൽ ഡൊണോവൻ (DAD) എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില് അവതരിപ്പിക്കുന്നത്.പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില് ജയ് വിഷ്ണുവാണ് കോറൈറ്റര്.മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല എന്നിവരാണ് അഭിനേതാക്കൾ .കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ

‘ജെ.എസ്.കെ’ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു .വക്കീലായി സുരേഷ് ഗോപി Read More »

റേ സ്റ്റീവൻസനെ അനുസ്മരിച്ച് ആർ ആർ ആർ ടീം – ‘നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല’

മർവലിന്റെ ‘തോർ’ എന്ന സിനിമയിലെ വോൾസ്റ്റാൾ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് കഴിഞ്ഞ ദിവസം അന്തരിച്ച റേ സ്റ്റീവൺസൺ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ രാജമൗലി ചിത്രം ആർ ആർ ആറിൽ ഗവർണർ സ്കോട്ട് ബാക്സ്റ്റൺ എന്ന കഥാ പാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.ഏറെ പ്രേക്ഷക ശ്രെദ്ധ നേടുകയും ചെയ്‌തു.അദ്ദേഹം ക്രയിനിൽ നിന്നും ഒരു റോപ്പിൽ തൂങ്ങിനിൽക്കുന്ന ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് ട്വിറ്ററിൽ പങ്കുവച്ചിട്ടുള്ളത്.‘പ്രയാസമേറിയ ഈ രംഗം ഷൂട്ട്‌ ചെയ്യുമ്പോൾ അദ്ദേഹത്തിന് വയസ്സായിരുന്നു പ്രായം.

റേ സ്റ്റീവൻസനെ അനുസ്മരിച്ച് ആർ ആർ ആർ ടീം – ‘നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല’ Read More »