April 2023

ആ നടൻ കല്യാണം കഴിച്ചപ്പോൾ എനിക്ക് വലിയ സങ്കടമായിപ്പോയി- അനാർക്കലി മരക്കാർ

ആസിഫ് അലിയായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്ന് അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരക്കാർ. സാൾട്ട് ആൻ്റ് പെപ്പർ കണ്ടതിനു ശേഷം താൻ ആസിഫിന്റെ ഫാനയെന്നും അദ്ദേഹം വിവാഹം കഴിച്ചപ്പോൾ വലിയ സങ്കടമായി പോയെന്നും അനാർക്കലി പറയുന്നു. സ്വപ്നകൂട് കണ്ടതിനു ശേഷം താനും ചേച്ചിയും പ്രിത്വിരാജിന്റെ വലിയ ഫാനായെന്നും പിന്നീട് ആസിഫ് അലി സിനിമയിൽ വന്നപ്പോൾ രാജു ഏട്ടനേക്കാൾ ഇഷ്ടം ആസിഫിക്കയെ ആയി മാറിയെന്നുമാണ് അനാർക്കലിയുടെ തുറന്നുപറച്ചിൽ.

ആ നടൻ കല്യാണം കഴിച്ചപ്പോൾ എനിക്ക് വലിയ സങ്കടമായിപ്പോയി- അനാർക്കലി മരക്കാർ Read More »

‘ഞാൻ റൺവെയിൽ കേറി നിൽക്കും പിന്നെയാണ് നിന്റെ വൺവേ’ മാസ്സ് ഡയലോഗുമായി ജനപ്രിയനായകൻറെ ‘ബാന്ദ്ര’

ജനപ്രിയനായകൻറെ വമ്പൻ തിരിച്ചുവരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് സിനിമാലോകം. ദിലീപ് വേറിട്ട ഗെറ്റപ്പിൽ പ്രേത്യക്ഷപെടുന്ന ചിത്രത്തിന്റെ പേര് ബാന്ദ്ര എന്നാണ്. തമന്നയാണ് നായിക. ബാന്ദ്ര അടക്കി ഭരിക്കുന്ന അലൻ അലക്‌സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ്  ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ  പുറത്തുവിട്ട ടീസറിലെ  ‘ഞാൻ  റൺവെയിൽ കേറി നില്കും പിന്നെയാണ് നിന്റെ വൺവെ’ എന്ന ഡയലോഗ് ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു. മലയാള സിനിമയിലേക്ക് വീണ്ടുമൊരു ആക്ഷൻ ത്രില്ലെർ എന്ന് ടീസർ കാണുമ്പോഴേ ഉറപ്പിക്കാം

‘ഞാൻ റൺവെയിൽ കേറി നിൽക്കും പിന്നെയാണ് നിന്റെ വൺവേ’ മാസ്സ് ഡയലോഗുമായി ജനപ്രിയനായകൻറെ ‘ബാന്ദ്ര’ Read More »

സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഗരുഡൻ

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഇരുപത്തെട്ടാമതു ചിത്രം ‘ഗരുഡന്റെ’ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറക്കി അണിയറപ്രവർത്തകർ.സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ‘ഗരുഡൻ’. നിരവധി പരസ്യചിത്രങ്ങൾ ചെയ്തിട്ടുള്ള നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. മിഥുൻ മാനുവാലിന്റേതാണ് തിരക്കഥ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലറിന് ശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.കഥ ജിനേഷ് എം.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്.

സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഗരുഡൻ Read More »

പൊന്നിയിൻ സെൽവൻ 2;സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി

പൊന്നിയിൻ സെൽവൻ 2 ന്റെ പ്രചാരണത്തിനായി വ്യാഴാഴ്ച താരങ്ങൾ കൊച്ചിയിലെത്തി. നടന്മാരായ വിക്രം, ജയം രവി, കാർത്തി, ജയറാം, ബാബു ആന്റണി,റഹ്മാൻ എന്നിവർക്കൊപ്പം തൃഷ,ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും എത്തിയിരുന്നു .കേരളത്തിൽ ഏപ്രിൽ 28 നു  മലയാളം ,തമിഴ് ഭാഷകളിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.മുന്നൂറ്റമ്പതോളം തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്നം അതേ പേരിൽ  ചിത്രം ഒരുക്കിയത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

പൊന്നിയിൻ സെൽവൻ 2;സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി Read More »

പെരുന്നാൾ റിലീസായി ‘അയൽവാശി’ തിയറ്ററുകളിൽ പ്രദർശനത്തിനെത്തി.

സൗബിൻ, ഷാഹിർ, ബിനു പപ്പു,നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘അയൽവാശി’ ഏപ്രിൽ 21 നു പെരുന്നാൾ സമ്മാനമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനറാണ് ചിത്രം. നവാഗതനായ ഇർഷാദ് പരാരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് . തല്ലുമാലയുടെ വിജത്തിന് ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് അയൽവാശി നിർമിക്കുന്നത്. ലോകമെമ്പാടുമുള്ള തീയറ്ററുകകിൽ ചിത്രം പ്രദർശനത്തിനെത്തും

പെരുന്നാൾ റിലീസായി ‘അയൽവാശി’ തിയറ്ററുകളിൽ പ്രദർശനത്തിനെത്തി. Read More »

ബഷീറായി ടോവിനോ,ഭാർഗവിയായി റീമ;നീലവെളിച്ചം ഇന്ന് തീയേറ്ററുകളിൽ ഇറങ്ങി

വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ മൂവിയാണ് ‘നീലവെളിച്ചം’. ടോവിനോ തോമസ്, റിമ കല്ലിങ്ങൽ,റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ,രാജേഷ് മാധവൻ,അഭിറാം രാധാകൃഷ്ണൻ,പ്രമോദ് വെളിയനാട് എന്നിവരും അഭിനയിക്കുന്നുണ്ട്. 1964-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ പ്രേതചിത്രമായ ‘ഭാർഗവി നിലയ’ത്തിന്റെ പുനരാവിഷ്കാരമാണ് നീലവെളിച്ചം. പ്രേതബാധയ്ക്കു പേരുകേട്ട വീട്ടിൽ താമസിക്കാൻ എത്തുന്ന എഴുത്തുകാരനും അവിടെയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം

ബഷീറായി ടോവിനോ,ഭാർഗവിയായി റീമ;നീലവെളിച്ചം ഇന്ന് തീയേറ്ററുകളിൽ ഇറങ്ങി Read More »

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം–‘പാച്ചുവും അത്ഭുത വിളക്കും’-നടൻ ഇന്നസെന്റിന്റെ അവസാന ചിത്രം

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങി.മഹാനടൻ ഇന്നസെന്റ് അവസാനം അഭിനയിച്ച ചിത്രം കൂടിയാണിത്.അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്ജന ജയപ്രകാശും ഇന്ദ്രൻസുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സേതു മണ്ണാർക്കാടാണ് ചിത്രം നിർമിക്കുന്നത്.ഏപ്രിൽ 28നാണു ചിത്രത്തിന്റെ റിലീസ്.ഇന്നസെന്റിന്റ അഭിനയ മികവ് ഒരിക്കൽ കൂടി കണ്ടാസ്വദിക്കാൻ കാത്തിരിക്കയാണ് ആരാധകർ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം–‘പാച്ചുവും അത്ഭുത വിളക്കും’-നടൻ ഇന്നസെന്റിന്റെ അവസാന ചിത്രം Read More »

ഞെട്ടിക്കുന്ന മേക്കോവറിൽ വിക്രം-‘തങ്കലാൻ’ മേക്കിങ് വീഡിയോ വൈറൽ

അന്യൻ,പിതാമഹൻ, ഐ തുടങ്ങിയ ചിത്രങ്ങളെടുത്താലറിയാം, സൂപ്പർ താരം വിക്രം സിനിമയ്ക്കു വേണ്ടി നടത്തുന്ന പരിശ്രമങ്ങൾ.ഇപ്പോഴിതാ ‘തങ്കലാൻ’ എന്ന ചിത്രത്തിന് വേണ്ടി വിക്രം നടത്തിയ മേക്കിങ് വീഡിയോ വൈറലാവുകയാണ്.വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ പുറത്തു വിട്ടത്.പശുപതി, ഹരി കൃഷ്ണൻ, അന്പു ദുരൈ തുടങ്ങിയ താരങ്ങൾ താങ്കലാനിൽ അണിനിരക്കുന്നുണ്ട്. പാ രൺജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളായ പാർവതിയും മാളവിക മോഹനനും പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ.ഇ.ഞാനവേൽ രാജയാണ് ചിത്രത്തിന്റെ നിർമാണം.

ഞെട്ടിക്കുന്ന മേക്കോവറിൽ വിക്രം-‘തങ്കലാൻ’ മേക്കിങ് വീഡിയോ വൈറൽ Read More »

ഫെമിന മിസ്സ്ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻകാരി – നന്ദിനി ഗുപ്ത

പത്താംവയസ്സിൽ മൊട്ടിട്ടതാണ് മിസ്സ് ഇന്ത്യ ആവണമെന്നുള്ള മോഹം. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ പത്തൊൻപതാം വയസ്സിൽ കിരീടം സ്വന്തമാക്കിയിരിക്കയാണ് രാജസ്ഥാനി സുന്ദരി നന്ദിനി ഗുപ്ത. 2023 ഏപ്രിൽ 15 നു മണിപ്പുരിൽ വെച്ച് നടന്ന ഫൈനലിൽ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കികൊണ്ടായിരുന്നു നന്ദിനി ഗുപ്ത അവളുടെ വിജയസാഫല്യം കൈവരിച്ചത്.2024 ലിൽ നടക്കുന്ന മിസ്സ് വേൾഡിൽ നന്ദിനി ഗുപ്തയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക.ഡൽഹിയിൽ നിന്നുള്ള ശ്രയ പൂംജ ഫസ്റ്റ് റണ്ണറപ്പായും മണിപ്പൂരി സ്വദേശി സ്ട്രേല തൗന്യൂജാം ലുവാങ് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

ഫെമിന മിസ്സ്ഇന്ത്യ കിരീടം ചൂടി രാജസ്ഥാൻകാരി – നന്ദിനി ഗുപ്ത Read More »

6 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ദസറ 

സംവിധായകൻ ശ്രീകാന്ത് ഓഡേലയുടെ ദസറ വെറും 6 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചു. അവധി ദിവസങ്ങളിൽ മാത്രമല്ല വർക്കിംഗ് ദിവസങ്ങളിലും ചിത്രം മികച്ച ഓട്ടത്തിലായിരുന്നു . ഈ സ്വപ്നനേട്ടം സ്വന്തമാക്കുമ്പോൾ നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയായി ‘ദസറ’ മാറിയിരിക്കുകയാണ്.സുധാകർ ചെറുകുരിയാണ് ചിത്രത്തിന്റെ നിർമാണം. കീർത്തി സുരേഷാണ് നായികയായി എത്തുന്നത്.

6 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ദസറ  Read More »