August 2021

ത്രില്ലർ ചിത്രത്തിൽ ഇന്ദ്രൻസ് ‘സൈലന്റ് വിറ്റ്നസ്’ റിലീസിന്.

അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘സൈലന്റ് വിറ്റ്നസ്’. ഫീൽ ഫ്ലയിങ്ങ് എന്റര്‍ടെയിൻമെന്റിന്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അനിൽ കാരക്കുളത്തിനൊപ്പം അഡ്വ. എംകെ റോയി കൂടി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്‍തംബർ അവസാനത്തോടെ സിനിമ പ്രദർശനത്തിന് എത്തും. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നിൽ. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്‍ജു പത്രോസ്, മീനാക്ഷി

ത്രില്ലർ ചിത്രത്തിൽ ഇന്ദ്രൻസ് ‘സൈലന്റ് വിറ്റ്നസ്’ റിലീസിന്. Read More »

Sathyam bathram bodhipikkoo

ഐ പി എസ് വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ; ‘സത്യം മാത്രമേ ബോധിപ്പിക്കൂ’; ഫസ്റ്റ് ലുക്ക്.

ധ്യാന്‍ ശ്രീനിവാസൻ നായകനായി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് ചിത്രത്തിൽ എത്തുന്നത് . കൊച്ചിയാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധനേഷ് രവീന്ദ്രനാഥ്

ഐ പി എസ് വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ; ‘സത്യം മാത്രമേ ബോധിപ്പിക്കൂ’; ഫസ്റ്റ് ലുക്ക്. Read More »

മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം 12ത്ത് മാന്‍ ചിത്രീകരണം തുടങ്ങി.

മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ’12ത്ത് മാന്‍’ പൂജ നടത്തി ചിത്രീകരണത്തിന് തുടക്കമിട്ടു. മോഹന്‍ലാലിനൊപ്പം യുവതാരം ഉണ്ണിമുകുന്ദനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതുമുതല്‍ ആവേശത്തിലാണ് ആരാധകര്‍. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് സൂചന. കെ ആര്‍ കൃഷ്ണകുമാറിന്റേതാണ് 12ത്ത് മാനിന്റെ രചന. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.

മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം 12ത്ത് മാന്‍ ചിത്രീകരണം തുടങ്ങി. Read More »

ടോവിനോ ചിത്രം ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സ് റിലീസിന്.

ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളി ഒടുവില്‍ ഒടിടി റിലീസ് തന്നെയായിരിക്കുമെന്നാണ് മലയാള സിനിമാ രംഗത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. തീയേറ്റര്‍ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം കോവിഡ് പ്രധിസന്ധികൾ മൂലമാണ് ഓ ടി ടി റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വറ്റിലൂടെ പുറത്തുവിട്ടിക്കുന്നത്. സെപ്റ്റംബറില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ഒടിടി റിലീസ് ആയി ചിത്രമെത്തുമെന്നും വമ്പന്‍ തുകയ്ക്കാണ് സിനിമയുടെ അവകാശം കമ്പനി സ്വന്തമാക്കിയതെന്നും ശ്രീധര്‍ പിള്ള പറയുന്നു. ‘ഗോദ’യ്ക്കു ശേഷം

ടോവിനോ ചിത്രം ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സ് റിലീസിന്. Read More »

ദുല്‍ഖറിന്റെ ‘കുറുപ്പ്’ തീയേറ്ററുകളിലേക്ക് ഇല്ല. ഉടൻ തന്നെ ഓ.ടി.ടി റിലീസ് .

ദുൽഖർ, കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ എത്തുന്ന ‘കുറുപ്പ്’ തിയേറ്റർ റിലീസ് ഒഴിവാക്കി ഒ.ടി.ടി റിലീസിന് എത്തുന്നു. മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് നീണ്ടു പോകുകയായിരുന്നു. അതിനാൽ തന്നെ ഈ മാസം തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അടിപൊളി മേക്കോവറിലാണ് ദുൽഖർ

ദുല്‍ഖറിന്റെ ‘കുറുപ്പ്’ തീയേറ്ററുകളിലേക്ക് ഇല്ല. ഉടൻ തന്നെ ഓ.ടി.ടി റിലീസ് . Read More »