July 2021

ധനുഷ് പുതിയ ചിത്രം ‘മാരൻ’, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

ധനുഷും കാർത്തിക് നരേനും ആദ്യമായി ഒന്നിക്കുന്ന ചിത്രം മാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. സത്യാ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്റർ കാർത്തിക് നരേൻ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. അവന്റെ ആയുധം അവന്റെ ധൈര്യമാണ് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രത്തിൻറെ പോസ്റ്റർ പങ്ക് വെച്ചത്. ചിത്രത്തിൻറെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വരത്തൻ, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഷറഫും സുഹാസും സംയുക്തമായി ആണ്. ധ്രുവങ്ങൾ പതിനാറ്, മാഫിയ ചാപ്റ്റർ വൺ, നരഗാസുരൻ […]

ധനുഷ് പുതിയ ചിത്രം ‘മാരൻ’, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു Read More »

സൗബിന്‍-ദുൽഖർ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിർ സംവിധാനം ചെയ്തു ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. അമൽ ഷാ, ഗോവിന്ദ് വി. പൈ ഷെയിൻ നിഗം, ദുൽഖർ സൽമാൻ എന്നിവരെ നായകന്മാരാക്കി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു പറവ. 2017ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു.യുവ സൂപ്പർതാരം ദുൽഖർ സൽമാെൻറ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുന്നത്. ദുല്‍ഖര്‍

സൗബിന്‍-ദുൽഖർ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഓതിരം കടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. Read More »

‘അങ്ങനെ ഞാനും പ്രേമിച്ചു’ ഒ ടി ടി റിലീസിൽ.

പുതുമുഖങ്ങളായ ജീവ ജോസഫ്, ജീവൻ ഗോപാൽ, സൂര്യ ഉദയകുമാർ, വിഷ്ണു നമ്പ്യാർ, ശിവകാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘അങ്ങനെ ഞാനും പ്രേമിച്ചു’.എന്ന ചിത്രം ജൂലായ് 31ന് ഒടിടി ഫ്‌ളാറ്റ് ഫോമിൽ റിലീസ് ചെയ്യും. നീ സ്ട്രീമിലാണ് റിലീസിനെത്തുന്നത് . സ്റ്റോറി ടാക്കീസിന്റെ ബാനറിൽ സൗമ്യ ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.സിദ്ധിഖ്, മേജർ രവി, നിർമ്മൽ പാലാഴി, നന്ദകിഷോർ, വിജു ബാൽ, രാജേഷ് പറവൂർ, സിനോജ്

‘അങ്ങനെ ഞാനും പ്രേമിച്ചു’ ഒ ടി ടി റിലീസിൽ. Read More »

ചെങ്കല്‍ചൂള യിലെ കുട്ടികളുടെ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി.

തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി തിരുവനന്തപുരം ചെങ്കല്‍ചൂള രാജാജി നഗര്‍ കോളനിയിലെ കുട്ടികള്‍ ചേര്‍ന്ന് ഒരുക്കിയ അയന്‍ സിനിമയിലെ രംഗങ്ങളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഈ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി. നടന്‍ വീഡിയോയെ കുറിച്ച് ട്വീറ്റ് ചെയ്തു. കുട്ടികള്‍ ചെയ്ത ഡാന്‍സ് വീഡിയോസ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.‘ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!’ എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സൂര്യ

ചെങ്കല്‍ചൂള യിലെ കുട്ടികളുടെ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി. Read More »

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ‘ഹൃദയം’ തീയറ്ററുകളിലേക്ക് .

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുത് പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം ‘ഹൃദയം’ തീയറ്ററുകളിലേക്ക്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ഹൃദയം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുവാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് വിനീത് അറിയിച്ചു.എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ‘ഹൃദയം’ തീയറ്ററുകളിലേക്ക് . Read More »

സൂര്യയുടെ നാൽപതാമത് ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ മോഷന്‍ പോസ്റ്റര്‍.

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വെള്ളിയാഴ്ച നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ്. ‘എതര്‍ക്കും തുനിന്തവന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രം പാണ്ഡിരാജാണ് സംവിധാനം ചെയ്യുന്നത് . സിനിമയുടെ ചിത്രീകരണം ചെന്നൈയില് ഉടൻ ആരംഭിക്കും, സൂര്യയുടെ നാൽപതാമത് ചിത്രമാണിത്. പ്രിയങ്ക മോഹൻ, സത്യരാജ്, ശരണ്യ പൊൻവണ്ണൻ സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

സൂര്യയുടെ നാൽപതാമത് ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ മോഷന്‍ പോസ്റ്റര്‍. Read More »

നയൻതാര ത്രില്ലര്‍ ചിത്രം ‘നെട്രികണ്‍’ ഓടിടി റിലീസിനു എത്തുന്നു.

നെട്രികൺ എന്ന ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് സംബന്ധമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പുറത്ത് വരുമെന്ന വിവരം താരം തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തയ്യാറെടുത്തോളൂ എന്ന് കുറിച്ചുകൊണ്ട് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നയൻതാര ഇപ്പോൾ. റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഘ്നേഷ് ശിവൻ നിര്‍മ്മിക്കുന്ന ചിത്രമാണ് നെട്രികൺ. ചിത്രത്തിൽ നയൻതാര കാഴ്ച വൈകല്യമുള്ള യുവതിയായാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രം

നയൻതാര ത്രില്ലര്‍ ചിത്രം ‘നെട്രികണ്‍’ ഓടിടി റിലീസിനു എത്തുന്നു. Read More »

സണ്ണി വെയ്ൻ ക്രൈം കോമഡി ചിത്രം, ‘പിടികിട്ടാപ്പുള്ളി’യുടെ ഫസ്റ്റ് ലുക്ക്

ഒടിടി റിലീസ് ലക്ഷ്യമിട്ട് നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറാണ്. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട്. ഒരൊറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ആള് മാറി കിഡ്‍നാപ്പ് ചെയ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയ്‍ക്ക് ആധാരം. സണ്ണി വെയ്ൻ ആണ് ചിത്രത്തില്‍ നായകൻ. അഹാന കൃഷ്‍ണ ആണ് നായികയായി എത്തുന്നത്. മറീന മൈക്കിള്‍, അനൂപ് രമേശ്, മേജര്‍ രവി തുടങ്ങിയവരും

സണ്ണി വെയ്ൻ ക്രൈം കോമഡി ചിത്രം, ‘പിടികിട്ടാപ്പുള്ളി’യുടെ ഫസ്റ്റ് ലുക്ക് Read More »

80കളിൽ കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥ പറയുന്ന ‘മൂൺവാക്ക്’ റിലീസിനൊരുങ്ങുന്നു.

134 പുതുമുഖങ്ങളെ അണിനിരത്തി ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന ചിത്രം ‘മൂൺവാക്ക്’ റിലീസിനൊരുങ്ങുന്നു. മൈക്കല്‍ ജാക്സന്‍ തരംഗത്തിൽ 80കളിൽ കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥ പറയുന്ന ചിത്രമാണ് ‘മൂൺവാക്ക്’. മാത്യു വർഗീസ്, എ.കെ. വിനോദ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എ.കെ. വിനോദാണ്. മൈക്കൽ ജാക്സന്റെ ത്രില്ലർ തരംഗത്തിൽ ആവേശം കൊണ്ട് ബ്രേക്ക് ഡാൻസിനെ സ്നേഹിച്ച് അതിനായി ജീവിതം ഉഴിഞ്ഞുവച്ച്, മറ്റാരും അറിയപ്പെടാതെ പോയ യുവാക്കളുടെ ജീവിതവും

80കളിൽ കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥ പറയുന്ന ‘മൂൺവാക്ക്’ റിലീസിനൊരുങ്ങുന്നു. Read More »

അടി കപ്യാരേ കൂട്ടമണി തമിഴിലേക്ക്

ജോൺ വർഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണി എന്ന മലയാളം സിനിമ തമിഴിലേക്ക് റീമക്ക് ചെയ്യുന്നു. ഹോസ്റ്റൽ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അശോക് സെൽവനാണ് നായകൻ. …പ്രിയ ഭവാനി ശങ്കർ,. സതീഷ്, നാസർ, കെപിഐ യോഗി, കൃഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് അവതരിപ്പിച്ച അച്ചൻ േവഷത്തിൽ നാസർ അഭിനയിക്കുന്നു…. സുമന്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർ രവീന്ദ്രനാണ് നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാഗ്രഹണവും, ബോബോ ശശി സംഗീതവും നിർവഹിക്കുന്നു.

അടി കപ്യാരേ കൂട്ടമണി തമിഴിലേക്ക് Read More »